Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Career Fading

സൂ​​ര്യ​​കു​​മാ​​ർ യാ​​ദ​​വ് ക​​രി​​യ​​ർ അ​​സ്ത​​മി​​ക്കു​​ന്നു?

മും​​ബൈ: ട്വ​​ന്‍റി20 ക്രി​​ക്ക​​റ്റി​​ന്‍റെ ബ്രാ​​ൻ​​ഡാ​​യി​​രു​​ന്നു ഇ​​ന്ത്യ​​യു​​ടെ സ്കൈ ​​ബ്ല്യൂ എ​​ന്ന് വി​​ളി​​പ്പേ​​രു​​ള്ള സൂ​​ര്യ​​കു​​മാ​​ർ യാ​​ദ​​വ്. ഇ​​ന്ത്യ​​ൻ ദേ​​ശീ​​യ ടീ​​മി​​ലേ​​ക്ക് വൈ​​കി വ​​ന്ന വ​​സ​​ന്തം. ഒ​​രു ലോ​​ക​​ക​​പ്പ് കി​​രീ​​ട​​മ​​ട​​ക്കം സ​​മ്മാ​​നി​​ച്ച താ​​ര​​ത്തി​​ന്‍റെ ക​​രി​​യ​​ർ അ​​സ്ത​​മി​​ക്കു​​ന്നു?

ഇ​​ന്ത്യ​​ൻ ട്വ​​ന്‍റി20 ടീ​​മി​​ന്‍റെ നാ​​യ​​ക​​സ്ഥാ​​ന​​ത്തു​​നി​​ന്ന് സൂ​​ര്യ​​കു​​മാ​​ർ യാ​​ദ​​വി​​നെ മാ​​റ്റാ​​ൻ ബി​​സി​​സി​​ഐ ഒ​​രു​​ങ്ങു​​ന്നു. വ​​രാ​​നി​​രി​​ക്കു​​ന്ന ട്വ​​ന്‍റി20 പ​​ര​​ന്പ​​ര​​ക​​ൾ​​ക്കു​​ള്ള ഇ​​ന്ത്യ​​ൻ ടീ​​മി​​ൽ പോ​​ലും അ​​ദ്ദേ​​ഹ​​ത്തി​​ന് സ്ഥാ​​നം ന​​ഷ്ട​​മാ​​യേ​​ക്കു​​മെ​​ന്ന് സൂ​​ച​​ന.

സ്വ​​ന്തം നാ​​ട്ടി​​ൽ വ​​ച്ച് ന​​ട​​ന്ന 2026ലെ ​​ട്വ​​ന്‍റി20 ലോ​​ക​​ക​​പ്പ് കി​​രീ​​ട നേ​​ട്ടം മൂ​​ന്നു മാ​​സം പി​​ന്നി​​ട​​വേ​​യാ​​ണ് ബി​​സി​​സ​​ഐ​​യു​​ടെ ഈ ​​നി​​ർ​​ണാ​​യ​​ക നീ​​ക്ക​​മെ​​ന്ന​​ത് ശ്ര​​ദ്ധേ​​യം.

360 ബാ​​റ്റ​​റു​​ടെ വ​​ര​​വ്

ഇ​​ന്ത്യ​​ൻ പ്രീ​​മി​​യ​​ർ ലീ​​ഗ് (ഐ​​പി​​എ​​ൽ) മും​​ബൈ ഇ​​ന്ത്യ​​ൻ​​സി​​ന്‍റെ പ്ര​​താ​​പ കാ​​ല​​ത്ത് നാ​​യ​​ക​​ൻ രോ​​ഹി​​ത് ശ​​ർ​​മ​​യ്ക്ക് കീ​​ഴി​​ൽ വ​​ള​​ർ​​ന്നു​​വ​​ന്ന താ​​ര​​മാ​​ണ് സൂ​​ര്യ​​കു​​മാ​​ർ യാ​​ദ​​വ്.

മും​​ബൈ​​യു​​ടെ വി​​ശ്വ​​സ്ത ബാ​​റ്റ​​ർ. സ്ഥി​​ര​​ത. മൈ​​താ​​ന​​ത്തി​​നു ചു​​റ്റും ഏ​​ത് ബൗ​​ള​​റെ​​യും സ​​മ്മ​​ർ​​ദ​​ങ്ങ​​ൾ​​ക്ക് വ​​ഴ​​ങ്ങാ​​തെ പാ​​യി​​ക്കു​​ന്ന വി​​നാ​​ശം വി​​ത​​യ്ക്കു​​ന്ന ബാ​​റ്റ​​ർ. ഒ​​ടു​​വി​​ൽ ദേ​​ശീ​​യ കു​​പ്പാ​​യം അ​​ണി​​യാ​​ൻ വി​​ളി​​യെ​​ത്തി.
പ​​ട​​വു​​ക​​ൾ

30-ാം വ​​യ​​സി​​ൽ 2021ൽ ​​ഇ​​ന്ത്യ​​യു​​ടെ ദേ​​ശീ​​യ ടീ​​മി​​ൽ അ​​ര​​ങ്ങേ​​റ്റം. 31-ാം വ​​യ​​സി​​ൽ ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ ട്വ​​ന്‍റി20 ബാ​​റ്റ​​ർ. 33-ാം വ​​യ​​സി​​ൽ ട്വ​​ന്‍റി20 ടീ​​മി​​ന്‍റെ ക്യാ​​പ്റ്റ​​ൻ. 2026 ലോ​​ക​​ക​​പ്പ് ഇ​​ന്ത്യ​​ക്ക് സ​​മ്മാ​​നി​​ച്ച നാ​​യ​​ക​​ൻ.

2024 ജൂ​​ണി​​ൽ ബാ​​ർ​​ബ​​ഡോ​​സി​​ൽ വ​​ച്ച് ഇ​​ന്ത്യ ട്വ​​ന്‍റി20 ലോ​​ക​​ക​​പ്പ് ഉ​​യ​​ർ​​ത്തി​​യ​​തി​​ന് പി​​ന്നാ​​ലെ ക്യാ​​പ്റ്റ​​ൻ രോ​​ഹി​​ത് ശ​​ർ​​മ രാ​​ജ്യാ​​ന്ത​​ര ട്വ​​ന്‍റി20​​യി​​ൽ നി​​ന്ന് വി​​ര​​മി​​ക്ക​​ൽ പ്ര​​ഖ്യാ​​പി​​ച്ചു. ഇ​​തോ​​ടെ ഹാ​​ർ​​ദി​​ക് പാ​​ണ്ഡ്യ​​യ​​ട​​ക്ക​​മു​​ള്ള പ്ര​​മു​​ഖ​​രെ പി​​ന്ത​​ള്ളി നാ​​യ​​ക​​സ്ഥാ​​ന​​ത്തേ​​ക്ക്.

നാ​​യ​​ക നേ​​ട്ടം

നാ​​യ​​ക​​ൻ എ​​ന്ന നി​​ല​​യി​​ൽ സൂ​​ര്യ​​കു​​മാ​​ർ വ​​ലി​​യ നേ​​ട്ട​​മാ​​ണ് കൊ​​യ്ത​​ത്. താ​​ര​​ത്തി​​നു കീ​​ഴി​​ൽ ഇ​​ന്ത്യ നേ​​ടി​​യ​​ത് ട്വ​​ന്‍റി20 ച​​രി​​ത്ര​​ത്തി​​ലെ ത​​ന്നെ ഏ​​റ്റ​​വും മി​​ക​​ച്ച വി​​ജ​​യ​​ശ​​ത​​മാ​​നം. ആ​​ക്ര​​മ​​ണോ​​ത്സു​​ക ക്രി​​ക്ക​​റ്റ് ന​​യി​​ച്ച താ​​രം രോ​​ഹി​​ത് ശ​​ർ​​മ​​യ്ക്ക് ശേ​​ഷം ടീ​​മി​​ന്‍റെ കെ​​ട്ടു​​റ​​പ്പ് കാ​​ത്തു.

യു​​വ​​താ​​ര​​ങ്ങ​​ളെ വി​​ശ്വ​​സി​​ച്ച് സ​​മ്മ​​ർ​​ദ സാ​​ഹ​​ച​​ര്യ​​ങ്ങ​​ളി​​ൽ​​പ്പോ​​ലും അ​​വ​​സ​​ര​​ങ്ങ​​ൾ ന​​ൽ​​കി​​യ സൂ​​ര്യ​​യു​​ടെ കാ​​ല​​ത്താ​​ണ് അ​​ഭി​​ഷേ​​ക് ശ​​ർ​​മ, തി​​ല​​ക് വ​​ർ​​മ, ഇ​​ഷാ​​ൻ കി​​ഷ​​ൻ, ഹ​​ർ​​ഷി​​ത് റാ​​ണ തു​​ട​​ങ്ങി​​യ താ​​ര​​നി​​ര പ്ര​​തി​​ഭ തെ​​ളി​​യി​​ച്ച​​ത്.
പു​​റ​​ത്തേ​​ക്ക്

നാ​​യ​​ക​​നാ​​കു​​ന്ന​​തി​​ന് മു​​ന്പ് ട്വ​​ന്‍റി20 ക്രി​​ക്ക​​റ്റി​​ലെ വി​​നാ​​ശ​​കാ​​രി​​യാ​​യി​​രു​​ന്ന സൂ​​ര്യ​​യെ ആ​​യി​​രു​​ന്നി​​ല്ല പി​​ന്നീ​​ട് ക​​ണ്ട​​ത്. നാ​​യ​​ക പ​​ദ​​വി താ​​ര​​ത്തി​​ന്‍റെ പ്രഹരശേഷി കു​​റ​​ച്ചു. 2026 ഐ​​പി​​എ​​ൽ സീ​​സ​​ണി​​ലെ മോ​​ശം പ്ര​​ക​​ട​​നം സെ​​ല​​ക്ട​​ർ​​മാ​​രു​​ടെ തീ​​രു​​മാ​​ന​​ത്തി​​ന് വേ​​ഗം കൂ​​ട്ടി. 13 ഇ​​ന്നിം​​ഗ്സി​​ൽ​​നി​​ന്ന് 270 റ​​ണ്‍​സ് മാ​​ത്രം. ടീം ​​പ്ലേ ഓ​​ഫ് ക​​ട​​ക്കാ​​തെ പു​​റ​​ത്തും. ബി​​സി​​സി​​ഐ​​യെ ക​​ടു​​ത്ത തീ​​രു​​മാ​​ന​​ത്തി​​ലേ​​ക്ക് ന​​യി​​ച്ച​​ത് ഈ ​​മോ​​ശം പ്ര​​ക​​ട​​നം.

35കാ​​ര​​നാ​​യ സൂ​​ര്യ​​യി​​ൽ അ​​ടു​​ത്ത ട്വ​​ന്‍റി20 ലോ​​ക​​ക​​പ്പ് ന​​ട​​ക്കു​​ന്ന 2028ൽ ​​പ്ര​​തീ​​ക്ഷ വേ​​ണ്ടെ​​ന്ന് ബി​​സി​​സി​​ഐ തീ​​രു​​മാ​​നി​​ച്ചു. യു​​വ​​നി​​ര​​യെ വാ​​ർ​​ത്തെ​​ടു​​ക്കു​​ക എ​​ന്ന​​താ​​ണ് ബി​​സി​​സി​​ഐ​​യു​​ടെ​​യും കോ​​ച്ച് ഗൗ​​തം ഗം​​ഭീ​​റി​​ന്‍റെ​​യും ല​​ക്ഷ്യം. ട്വ​​ന്‍റി20 ടീ​​മി​​ൽ​​നി​​ന്നും താ​​ര​​ത്തെ ഒ​​ഴി​​വാ​​ക്കാ​​നു​​ള്ള കാ​​ര​​ണ​​വും ഈ ​​ഭാ​​വി തീ​​രു​​മാ​​നം ത​​ന്നെ.

നീ​​ല​​ക്കു​​പ്പാ​​യ​​ത്തി​​ൽ ക​​രി​​യ​​ർ അ​​ഞ്ച് വ​​ർ​​ഷ​​മെ​​ങ്കി​​ലും ഓ​​ർ​​ക്കാ​​ൻ ഒ​​രു ലോ​​ക​​ക​​പ്പ് കി​​രീ​​ട​​മ​​ട​​ക്കം സ്ഫോ​​ട​​നാ​​ത്മ​​ക​​മാ​​യ നി​​ര​​വ​​ധി ഇ​​ന്നിം​​ഗ്സു​​ക​​ൾ സ​​മ്മാ​​നി​​ച്ചാ​​ണ് സൂ​​ര്യ​​ നാ​​യ​​ക പ​​ദ​​വി​​യി​​ൽ​​നി​​ന്ന് പ​​ടി​​യി​​റ​​ങ്ങു​​ന്ന​​ത്.

ക​​രി​​യ​​ർ

മ​​ത്സ​​രം: 113
റ​​ണ്‍​സ്: 3272
ശ​​രാ​​ശ​​രി: 36.36
സ്ട്രൈ​​ക്റേ​​റ്റ്: 162.95
സെ​​ഞ്ചു​​റി: 4
അ​​ർ​​ധ​​സെ​​ഞ്ചു​​റി: 25
റാ​​ങ്ക്: ഏ​​ഴ്

Latest News

Corehub Up